Advertisement

‘പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിനു മുൻപ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തും’; രവിശങ്കർ പ്രസാദ്

December 29, 2019
Google News 1 minute Read

പൗരത്വ രജിസ്റ്റർ സംസ്ഥാന സർക്കാറുകളുമായി ചർച്ച ചെയ്തതിനു ശേഷമേ തയ്യാറാക്കുവെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ്. എൻആർപിലെ ചില വിവരങ്ങൾ എൻആർസിക്ക് വേണ്ടി ഉപയോഗിച്ചേക്കാം. ഘടകകക്ഷികൾ ഉയർത്തിയ ആശങ്കളും പരിഹരിക്കുമെന്നും എല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ദേശീയ പൗരത്വ രജിസ്റ്റർ പാസാക്കുന്നതിന് മുൻപ് ചില നിലപാടകൾ സ്വീകരിക്കേണ്ടതായി ഉണ്ടെന്നും തീരുമാനം, വിജ്ഞാപനം, നടപടിക്രമങ്ങൾ, പരിസോേധിക്കൽ, എതിർപ്പുകൾ, എതിർപ്പുകൾ കേൾക്കൽ, അപ്പീലിനുള്ള അവകാശം എന്നിവയുണ്ട്. ഇതിനു പുറമേ, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇത് തീർത്തും സുതാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലെ കൺപൂരിലെ പ്രക്ഷോഭങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് യുപി പൊലീസ് ആരോപിക്കുന്നു. കുറ്റക്കാരെ കണ്ടെത്താൻ കേരളത്തിലും ഡൽഹിയിലും പോസ്റ്ററുകൾ പതിപ്പിക്കുമെന്ന് കാൺപൂർ എഡിജിപി പ്രേം പ്രകാശ് പറഞ്ഞു.

Story highlight: Ravi Shankar Prasad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here