ട്രംപ് വീണ്ടും പ്രസിഡന്റായാൽ മകൾ കൂടെ ഉണ്ടാവില്ല

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടാൽ കൂടെ ഉണ്ടാവില്ലെന്നറിയിച്ച് മകൾ ഇവാൻക. 2020 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവാൻക ഇക്കാര്യം സൂചിപ്പിച്ചത്.
ഭരണപരമായ ചുമതലകളിൽ തുടരുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ഇവാൻക മറുപടി നൽകിയത്.
കുട്ടികളുടെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ഇവാൻക പറഞ്ഞു.
നിലവിൽ ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇവാൻക സൂചിപ്പിച്ചു. രാഷ്ട്രീയത്തിൽ തനിക്ക് താൽപര്യം കുറവാണെന്നും ഇവാൻക കൂട്ടിച്ചേർത്തു. ട്രംപിന്റെ മകളായ ഇവാൻകയും ഭർത്താവ് ജാറേഡ് കുഷ്നറും 2017 മുതൽ ഉപദേശകരായി പ്രവർത്തിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here