ഗവർണറെ തടഞ്ഞത് രാഷ്ട്രീയം പറഞ്ഞപ്പോൾ; വിശദീകരിച്ച് ഇർഫാൻ ഹബീബ്

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞതിന് കാരണം പറഞ്ഞ ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ്. ഗവർണർ രാഷ്ട്രീയം പറയാൻ ശ്രമിച്ചപ്പോഴാണ് തടസപ്പെടുത്തിയതെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. അഖിലേന്ത്യാ ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല. തന്നെ തടസപ്പെടുത്താനാണ് കേരളാ പൊലീസ് ശ്രമിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന് ചരിത്ര കോൺഗ്രസിൽ ഇടപെടാൻ അധികാരമില്ല. സമ്മേളന പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതും തെറ്റാണ്. ചരിത്രകാരൻ എന്ന നിലയിൽ രാജ്യത്തെ വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസ് സമ്മേളന വേദിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതേത്തുടർന്ന് ഗവർണർക്ക് ഉദ്ഘാടന പ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു. ഇതിനിടെ ഇർഫാൻ ഹബീബും ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. സമ്മേളന പ്രതിനിധികളും സദസിൽ പ്രതിഷേധമുയർത്തിയിരുന്നു.
story highlights- irfan habib, arif muhammad khan, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here