26 വർഷം മുൻപത്തെ ഐശ്വര്യ റായുടെ ചിത്രം പുറത്തു വിട്ട് ഫോട്ടോഗ്രാഫർ; ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലെന്ന് ആരാധകർ

ഏകദേശം 23 വർഷത്തോളമായി ബോളിവുഡ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഐശ്വര്യ റായ്. ഇപ്പോഴിതാ, മൂന്ന് പതിറ്റാണ്ടായി ഇന്ത്യക്കാർ മനസ്സിലേറ്റിയിരിക്കുന്ന മുൻ ലോക സുന്ദരിയുടെ 26 വർഷം മുൻപത്തെ ചിത്രം പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഫറൂഖ് ചോധിയ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.

93ൽ പകർത്തിയ ഈ ചിത്രം വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലുള്ള ചിത്രത്തിൽ ഒരു കണ്ണാടിക്ക് മുൻപിലാണ് ഐശ്വര്യ ഇരിക്കുന്നത്. ലോകസുന്ദരിപ്പട്ടം നേറ്റുന്നതിനു മുൻപ് ഐശ്വര്യ മോഡലിംഗിൽ സജീവമായിരുന്ന സമയത്തുള്ള ചിത്രമാണിത്. തൊട്ടടുത്ത വർഷമാണ് ഐശ്വര്യ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പാകുന്നതും തുടർന്ന് ലോകസുന്ദരിപ്പട്ടം ചൂടുന്നതും.

ചിത്രം ഒട്ടേറെ ആളുകൾ പങ്കുവെക്കുന്നുണ്ട്. ഐശ്വര്യയുടെ സൗന്ദര്യം അന്നും ഇന്നും ഒരുപോലെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് അഭിനയ രംഗത്തെത്തുന്നത്. മോഹൻലാലും പ്രകാശ് രാജും ഒരുമിച്ച ചിത്രത്തിനു ശേഷം ഒട്ടേറെ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. തുടർന്ന് രണ്ടര പതിറ്റാണ്ടോളമായി അവർ സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുകയാണ്.

 

View this post on Instagram

 

tb to 1993 @aishwaryaraibachchan_arb for @monishajaising @mickeycontractor #archives #tri-x

A post shared by Farrokh Chothia (@farrokhchothia) on

Story Highlights: Aishwarya Rai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top