ജാവ പേരക് ബുക്കിംഗ് ജനുവരി മുതല്‍

ജാവയുടെ പേരകിന്റെ ബുക്കിംഗ് 2020 ജനുവരി മുതല്‍ ആരംഭിക്കും. നവംബറിലാണ് കമ്പനി വാഹനത്തിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ബുക്കിംഗ് ജനുവരിയില്‍ ആരംഭിക്കുമെങ്കിലും ഏപ്രിലില്‍ മാത്രമേ വാഹനം ലഭ്യമാകൂ.

അതെസമയം ആദ്യം നിശ്ചിത എണ്ണം ബുക്കിംഗുകള്‍ മാത്രമേ സ്വീകരിക്കൂ എന്നാണ് വിവരങ്ങള്‍. ജാവ, ജാവ 42 എന്നീ മോഡലുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനമാണ് ജാവ പേരക്. ക്ലാസിക് ബോബര്‍ സ്റ്റൈല്‍ മോഡലിലാണ് പേരക് അവതരിപ്പിച്ചിരിക്കുന്നത്.

Read More: ജാവ പേരക് വിപണിയിലെത്തി; വില 1.94 ലക്ഷം മുതല്‍

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും നല്‍കും. മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്.

ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ളതാണ് എന്‍ജിന്‍.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More