Advertisement

തമിഴ്‌നാട്ടിൽ കോലംവരച്ച് പ്രതിഷേധം വ്യാപകമാകുന്നു

December 30, 2019
Google News 3 minutes Read

പൗരത്വനിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിൽ കോലംവരച്ച് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വീടുകളുടെ മുൻപിൽ വീണ്ടും കോലം വരച്ചാണ് പ്രതിഷേധക്കാർ നിലപാട് രേഖപ്പെടുത്തുന്നത്.

ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, എംപി കനിമൊഴി എന്നിവരുടെ വീടുകൾക്ക് മുന്നിൽ സിഎഎ, എൻആർസി തുടങ്ങിയവയ്‌ക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ് കോലത്തോടൊപ്പം എഴുതി ചേർത്തിരിക്കുന്നത്.

 

‘ഞങ്ങളുടെ വീട്ടിലും എൻആർസി, സിഎഎ വിരുദ്ധസമരം’ എന്ന കുറിപ്പോടെ ഡംഎംകെ അധ്യക്ഷൻ സ്റ്റാലിൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കനിമൊഴിയുടെ സിഐടി കോളനിയിലെ വീടിനു മുന്നിലും പൗരത്വ നിയമ ഭേദഗതിക്കായുള്ള കോലങ്ങൾ വരച്ചിരുന്നു.

 

പൗരത്വ നിയമഭേദഗതിക്കെതിരേ ചെന്നൈ ബസന്ത് നഗറിൽ നടന്ന പ്രതിഷേധത്തിൽ കോലങ്ങൾ വരച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ മൂന്ന് അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

സമരക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നു വന്നത്. സംഭവത്തെ അപലപിച്ച് എംകെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്യുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here