രാണു മൊണ്ടാൽ മുതൽ കുതിരപ്പുറത്തേറിവന്ന കൃഷ്ണ വരെ..പോയ വർഷം ഒറ്റ ക്ലിക്കിൽ വൈറലായ 7 പേർ

ഒരു കാലത്ത് സാധാരണക്കാരന് പ്രശസ്തനാകണമെങ്കിൽ ഒന്നില്ലെങ്കിൽ സിനിമയിൽ അഭിനയിക്കണം, അല്ലെങ്കിൽ വാർത്തയിൽ വരണം. എന്നാൽ സമൂഹമാധ്യമങ്ങളുടെ വരവോടെ ഒറ്റ ക്ലിക്കിൽ നിമിഷങ്ങൾക്കകമാണ് ഓരോരുത്തരും പ്രശസ്തിയുടെ കൊടുമുടിയിൽ നിഷ്പ്രയാസം കയറുന്നത്. പോയ വർഷം അങ്ങനെ ഒറ്റ ക്ലിക്കിൽ വൈറലായ 7 പേരെ അറിയാം.
1. രാണു മൊണ്ടാൽ
പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിലിരുന്ന് മധുര ശബ്ദത്തിൽ പാടിയ രാണുവിനെ ഓർമയില്ലേ? പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോട രാണുവിന്റെ തലവര മാറി. സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷ്മിയ രാണുവിന് സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.
മുംബൈ സ്വദേശിയായ ബാബു മൊണ്ടാൽ ആയിരുന്നു രാണുവിന്റെ ഭർത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനിൽ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്. ഇതിനിടെ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് രാണുവിന്റെ തലവര മാറ്റിയത്.
2. വിപിൻ സാഹു
ആദ്യമായി പാരാഗ്ലൈഡ് ചെയ്ത വിപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കാണാത്തവർ ഉണ്ടാകില്ലെന്ന് തന്നെ പറയാം. പാരാഗ്ലൈഡിംഗിനിടെ പേടിച്ചിരണ്ട വിപിൻ ഇൻസ്ട്രക്ടറോട് തന്നെ താഴെയിറക്കാൻ അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം.
Read Also: പോയ വർഷം കരുത്ത് തെളിയിച്ച വനിതകൾ
3. കുതിരപ്പുറത്തേറി വന്ന കൃഷ്ണ
പത്താം ക്ലാസ് പരീക്ഷ എഴുതാൻ കുതിരപ്പുറത്ത് വന്ന സിഎ കൃഷ്ണയുടെ ചിത്രം ദേശീയ മാധ്യമ ശ്രദ്ധ വരെ നേടി. തൃശൂർ മാള സ്വദേശിനിയാണ് കൃഷ്ണ. ഏഴാം ക്ലാസ് മുതൽ കുതിരയോടിക്കാൻ അറിഞ്ഞിരുന്ന കൃഷ്ണ പത്താം ക്ലാസിലെ അവസാന പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പോയത് ഏറെ കൗതുകത്തോടെയാണ് മാള നിവാസികൾ നോക്കിക്കണ്ടത്. ഈ ദൃശ്യങ്ങളാണ് പിന്നീട് നവമാധ്യമങ്ങളിൽ വൈറലായത്.
This video clip from my #whatsappwonderbox shows how a girl student is going to write her Class X final exam in Thrissur district, Kerala. This story made my Sunday morning brew of @arakucoffeein taste better! After all, ARAKU coffee is about #cupofchange #GirlPower @NanhiKali pic.twitter.com/45zOeFEnwV
— Manoj Kumar (@manoj_naandi) April 7, 2019
4. വൈഷ്ണവ കെ സുനിൽ
ശ്രീകൃഷ്ണ ജയന്തിക്ക് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ പ്രചരിച്ചത് വൈഷ്ണവയുടെ ചിത്രമായിരുന്നു. കൃഷ്ണനായി വേഷമിട്ട വൈഷ്ണവയായിരുന്നു ആ സമയത്ത് മിക്കവരുടേയും വാട്ട്‌സാപ്പ് സ്റ്റേറ്റസ്.
5. അഭി പുത്തൻ പുരയ്ക്കൽ
ഗൂഗിളിൽ മാൻ എന്ന് തെരഞ്ഞ് നോക്കിയിട്ടുണ്ടോ ? ഈ മലയാളി യുവാവിന്റെ ഫോട്ടോയായിരിക്കും ചിത്രമായി വരിക. തുടർന്ന് ചിത്രത്തിനുടമയാരെന്ന തെരച്ചിൽ അഭിയുടെ പ്രൊഫൈലിലെത്തിച്ചു.
Read Also: 2019ലെ മികച്ച 24 ചിത്രങ്ങൾ
6. അഹ്മദ് ഷാ
‘പീച്ചേ തോ ദേഖോ’ എന്ന വാചകം ഇത്രമേൽ ക്യൂട്ടായി മറ്റാരും പറഞ്ഞിട്ടുണ്ടാകില്ല. പാകിസ്താനിലെ അഹ്മദ് ഷായാണ് വീഡിയോയിലെ കുഞ്ഞ്. ഈ വീഡിയോ വൈറലായതിന് പിന്നാലെ കുട്ടിയുടെ നിരവധി ക്യൂട്ട് വീഡിയോകളും പുറത്ത് വന്നു.
7. റോസി ഖാൻ
പാകിസ്താനി വെയ്റ്ററാണ് റോസി ഖാൻ. ഗെയിം ഓഫ് ത്രോണ്‌സിലെ ‘ടീര്യൺ ലാനിസ്റ്ററോടുള്ള’ രൂപ സാദൃശ്യമാണ് റോസി ഖാനെ ഒറ്റ രാത്രി കൊണ്ട് ഇന്റർനെറ്റ് സെൻസേഷൻ ആക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here