തകർപ്പൻ ഡാൻസുമായി ‘ധമാക്ക’യുടെ ടൈറ്റിൽ സോംഗ്; താരങ്ങൾക്കൊപ്പം സംവിധായകൻ ഒമർ ലുലുവും

തന്റെ പുതിയ ചിത്രം ‘ധമാക്ക’യുടെ ടൈറ്റിൽ സോംഗ് രംഗത്തിൽ താരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ട് സംവിധായകൻ ഒമർ ലുലു. ബികെ ഹരിനാരായണനാണ് ‘അടിപൊളി ധമാക്ക’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ഇണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ് . പാടിയത് സയനോര ഫിലിപ്പ്, അക്ബർ ഖാൻ, നന്ദ, ശ്വേതാ അശോക് എന്നിവരും.
Read Also: ‘ദൈവം എനിക്കൊരു രത്‌നത്തെ തന്നിരിക്കുന്നു’; ഭാവിവരനോടൊപ്പം സൗഭാഗ്യ വെങ്കിടേഷ്; ചിത്രങ്ങൾ കാണാം
അരുൺ കുമാർ നായകനാകുന്ന ചിത്രത്തിലെ നായിക തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയാണ്. തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരൺ ലാൽ എന്നിവരാണ്.
ജനുവരി രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുകേഷ്, ഉർവശി, ധർമജൻ, ഹരീഷ് കണാരൻ, സലീം കുമാർ, ഇന്നസെന്റ്, സാബുമോൻ, ഇടവേള ബാബു, നൂറിൻ ഷെരീഫ്, ശാലിൻ സോയ, നേഹ സക്‌സേന തുടങ്ങിയവരാണ്.
dhamakka title song released, omar lulu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here