Advertisement

ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദിപറഞ്ഞ് വാവേ

January 1, 2020
Google News 1 minute Read

5 ജി സ്‌പെക്ട്രം പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദിപറഞ്ഞ് ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ വാവേ. വാവേയിലുള്ള വിശ്വാസം നിലനിര്‍ത്തിയ ഇന്ത്യന്‍ ഭരണകൂടത്തോട് നന്ദിപറയുന്നതായി വാവേയുടെ അന്താരാഷ്ട്ര മാധ്യമകാര്യ വകുപ്പിലെ സീനിയര്‍ മാനേജര്‍ സിറിള്‍ ഷു വ്യക്തമാക്കി. ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി അമേരിക്ക വാവേക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.

5 ജി സ്‌പെക്ട്രം പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച ഇന്ത്യന്‍ സര്‍ക്കാരിനോടു എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ബെയ്ജിങില്‍ സംസാരിക്കവേ സിറിള്‍ ഷു കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ തളര്‍ന്ന വാവേയ്ക്ക് ആശ്വാസമേകുന്നതാണ് ഇന്ത്യയുടെ പുതിയ നടപടി. ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക വാവേക്ക് നിരോധനമേര്‍പ്പെടുത്തിയത്. 5 ജി സ്‌പെക്ട്രം പരീക്ഷണഘട്ടത്തില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തില്ലെന്ന് തിങ്കളാഴ്ച വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹിയില്‍ നടന്ന 22ാമത് പ്രത്യേക പ്രതിനിധിചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു സ്‌പെക്ട്രം പരീക്ഷണത്തില്‍ വാവേയെയും ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലാണ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. നിലവിലെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5 ജി സ്‌പെക്ട്രം പരീക്ഷണങ്ങളാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights- huawei-thanks-to-the-indian-government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here