Advertisement

യാത്രാക്കാർക്ക് ഇരുട്ടടി നൽകി ഇന്ത്യൻ റെയിൽവേ; പുതുക്കിയ യാത്രാ നിരക്ക് പ്രബല്യത്തിൽ

January 1, 2020
Google News 1 minute Read

പുതുവത്സരത്തിൽ യാത്രാക്കാർക്ക് ഇരുട്ടടി നൽകി റെയിൽവേ യാത്രാ നിരക്ക് വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ ഒരു പൈസ മുതൽ 4 പൈസ വരെയാണ് വർധിപ്പിച്ചത്. വർധനവ് ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.

ഒരു പൈസ മുതൽ 4 പൈസയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മെയിൽ എക്പ്രസ് തീവണ്ടികളിലെ നോൺ എ സി യാത്രക്കാർ കിലോമീറ്ററിന് രണ്ട്‌പൈസ അധികം നൽകണം. സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ,ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് ഈ നിരക്ക് ബാധകമാകുക. എസി യാത്രക്കാർക്ക് നിലവിലെ നിരക്കിൽ നിന്ന് കിലോമീറ്ററിന് 4 പൈസയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ചെയർകാർ, എസി ടു ടയർ, ത്രി ടയർ എന്നീ കോച്ചുകളിൽ ഈ വർധിപ്പിച്ച നിരക്ക് ഈടാക്കും. രാജധാനി, ശതാബ്ദി ട്രെയിനുകൾക്ക് പുതിയ നിരക്ക് ബാധകമാണ്. ഓർഡിനറി നോൺ എ സി തീവണ്ടികളിലെ നിരക്കും കൂട്ടി. ഇവയിലെ സെക്കൻഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ കോച്ചുകളിൽ ഒരു പൈസ വീതം വർധിപ്പിച്ചു. അതേ സമയം സബ് അർബൻ തീവണ്ടികളിലെ യാത്ര നിരക്ക് വർധിപ്പിച്ചില്ല.

Story highlight: Indian Railway, Improved travel rates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here