Advertisement

ഹൈദരാബാദിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിനശിച്ചു

January 1, 2020
Google News 3 minutes Read

ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിനശിച്ചു. ഹൈദരാബാദിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയർന്നു. തൊട്ടുപിന്നാലെ തീപടരുകയും കാർ കത്തിയമരുകയുമായിരുന്നു.

സ്‌കോഡ കാറിനാണ് തീപിടിച്ചത്. തീപടരുന്നത് കണ്ട് ഡ്രൈവറും പമ്പ് ഉടമയും സ്ഥലത്ത് നിന്ന് ഓടി മാറി. പമ്പ് മാനേജർ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. തുടർന്ന് അഞ്ച് ഫയർഫോഴ്‌സ് വാഹനങ്ങൾ പത്ത് മിനിട്ടിനുള്ളിൽ സംഭവ സ്ഥലത്തെത്തി തീ അണച്ചു. തീ ഗ്യാസ് സ്റ്റേഷനിലേക്ക് പടരാൻ തുടങ്ങിയിരുന്നെങ്കിലും ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

സ്‌കോഡയിൽ നിന്ന് തീ പെട്രോൾ മിഷീനിലേക്ക് പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പൂർണമായും കത്തിനശിച്ചതും ദൃശ്യങ്ങളിലുണ്ട്.

story highlights- skoda. fire, petrol pump, hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here