ഇന്ത്യയുടെ ധനക്കമ്മിയിൽ 114.8 % വർധന

ഇന്ത്യയുടെ ധനക്കമ്മിയിൽ വൻവർധന. സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി.
Read Also: ബിപിസിഎൽ ഓഹരി വിൽപ്പന പാർലമെന്‍റ് അനുമതി ഇല്ലാതെ നടത്താൻ കേന്ദ്രസർക്കാർ
രാജ്യത്തിന്റെ ധനക്കമ്മി സാമ്പത്തിക വർഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 114.8% ആയാണുയർന്നത്. നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 8.07 ലക്ഷം കോടിയാണ് കൂടിയിരിക്കുന്നത്. കണക്കുകൾ പുറത്തുവിട്ടത് കൺട്രോളർ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആണ്.
ബിപിസിഎൽ, എയർ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന വഴി ധനക്കമ്മി പിടിച്ചു നിർത്താമെന്ന കണക്കുകൂട്ടൽ പാളിയതിന്റെ തെളിവാണിത്. 3.3- 3.4 ശതമാനമായിരുന്നു ലക്ഷ്യമാക്കിയിരുന്ന ധനക്കമ്മി.
india’s financial deficit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here