ഹെലികോപ്റ്റർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു

ഹെലികോപ്റ്റർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വടക്കൻ ഭാഗത്തുള്ള പർവത പ്രദേശത്ത് ഇവർ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു.

ചീഫ് ഓഫ് സ്റ്റാഫ് ഷെൻ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി തായ്‌വാൻ വ്യോമസേന കമാൻഡർ സ്ഥിരീകരിച്ചു. കോപ്റ്റർ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top