Advertisement

പുതിയ പൊലീസ് സ്റ്റേഷന്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം നാളെ

January 3, 2020
Google News 0 minutes Read

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കായും പൊലീസ് ഓഫീസുകള്‍ക്കായും നിര്‍മിച്ച പുതിയ മന്ദിരങ്ങളുടെയും നവീകരിച്ച ഓഫീസുകളുടെയും ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തൃശൂര്‍ കേരളാ പൊലീസ് അക്കാഡമിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിളപ്പില്‍ശാല, അരുവിക്കര, കൊല്ലം റൂറലിലെ പുത്തൂര്‍, പാലക്കാട് മീനാക്ഷിപുരം എന്നീ പൊലീസ് സ്റ്റേഷനുകള്‍, മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍, കോഴിക്കോട് സിറ്റിയിലെ പുതിയ കെട്ടിടത്തിലെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടങ്ങള്‍, ഇരിങ്ങാലക്കുട, തിരൂര്‍, വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലെ നവീകരിച്ച കണ്‍ട്രോള്‍ റൂമുകള്‍, കോഴിക്കോട് സിറ്റിയിലെ നവീകരിച്ച കണ്‍ട്രോള്‍ റൂം, കോഴിക്കോട്ടെ സൈബര്‍ ഡോം, പന്തളത്തെ ഡോര്‍ മെറ്ററിയുടെയും കമ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്ററിന്റെയും മലപ്പുറത്തെ വിജിലന്‍സ് ഓഫീസിന്റെയും വയനാട്ടെ ക്രൈംബ്രാഞ്ച് ഓഫീസിന്റെയും കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here