കനകമല ഐഎസ് കേസ്; സുബഹാനി ഹാജ മൊയ്തീന്റെ വിചാരണ ഇന്ന്

രാജ്യാന്തര ഭീകര സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്നെന്ന കേസിൽ തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്റെ വിചാരണ ഇന്ന് തുടങ്ങും. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിടാൻ 2016 ഒക്ടോബറിൽ കനകമലയിൽ രഹസ്യയോഗം ചേർന്നെന്നാണ് കേസ്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ വിചാരണദിവസങ്ങളിൽ കൊച്ചിയിലെ എൻഐഎകോടതിയിൽ ഹാജരാക്കും.ആകെ 15 പ്രതികളുള്ള കേസിലെ ആദ്യ കുറ്റപത്രത്തിൽ എട്ട് പ്രതികളാണുള്ളത്.
മറ്റുള്ളവരുടെ വിചാരണ പൂർത്തിയാക്കി നേരത്തെ ആറ് പേർക്ക് ശിക്ഷ വിധിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെവിടുകയും ചെയ്തു. എന്നാൽ അതിന് പിന്നാലെ കേസിൽ അറസ്റ്റിലായ സുബഹാനിയുടെ വിചാരണ പിന്നീട് നടത്താൻ കൊച്ചി എൻഐഎ കോടതി തീരുമാനിക്കുകയായിരുന്നു.
തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെ വിടുകയും ചെയ്തു. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പാരിസ് ആക്രമണത്തിന് നേതൃത്വം നൽകിയ അബ്ദുൽ ഹമീദ് അബൗദ്യമായി ചേർന്ന് സുബഹാനി യുദ്ധപരിശീലനം നൽകിയിരുന്നതായി എൻഐഎ സംശയിക്കുന്നുണ്ട്. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഐഎസ് പോരാട്ടത്തിൽ പങ്കെടുത്ത സുബഹാനി ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയിരുന്നയാളാണ്.
kanakamala i s case, subahani haja moideen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here