ഗാന രചയിതാവിന്റെ പേരില്ലാതെ ‘പൊന്നിയിൻ സെൽവ’ന്റെ ടൈറ്റിൽ പോസ്റ്റർ
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ പേര് നൽകിയ ഭാഗത്ത് ഗാന രചയിതാവിന്റെ പേര് ചേർക്കാത്തത് വിവാദമാകുകയാണ്. വൈരമുത്തുവാണ് മണിരത്‌നം ചിത്രങ്ങളിലെ ഗാനങ്ങൾ രചിക്കാറുള്ളത്. എന്നാൽ ‘മീ ടു’ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വൈരമുത്തുവിന്റെ പേര് ഒഴിവാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
മണിരത്‌നത്തിന്റെ സ്വപ്‌ന പദ്ധതിയായ സിനിമ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരുള്ള പുസ്തകത്തെ ആധാരമാക്കിയാണ് നിർമിക്കുന്നത്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, വിക്രം പ്രഭു, തൃഷ, ഐശ്വര്യ ലക്ഷ്മി, അശ്വിൻ കാകുമാനു, ശരത് കുമാർ, പ്രഭു, കിഷോർ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 10ന് ആരംഭിച്ചു. തായിലാന്റിലാണ് പ്രധാനഭാഗങ്ങൾ ഷൂട്ട് ചെയ്യുക.
തിരക്കഥ-മണിരത്‌നം, കുമാരവേലു
സംഭാഷണം- ജയമോഹൻ
ഛായാഗ്രഹണം- രവി വർമൻ
കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാൻ
എഡിറ്റിംഗ്- ശ്രീകർ പ്രസാദ്
സംഘട്ടനം- ശ്യം കൗശൽ
വസ്ത്രാലങ്കാരം- ഏക്ത ലഖാനി
നൃത്ത സംവിധാനം- ബൃന്ദ
പിആർഒ- ജോൺസൺ
സിനിമാ നിർമാണം മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്. 2012ല്‍ സിനിമയുടെ ജോലി സംവിധായകൻ തുടങ്ങി വച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പ്രൊജക്ട് നീണ്ടു.
ചോള സാമ്രാജ്യ രാജാവായിരുന്ന അരുൾ മൊഴി വർമന്റെ കഥ പറയുന്ന പൊന്നിയിൻ സെൽവൻ 1958ൽ എംജിആർ സിനിമയാക്കാൻ ശ്രമിച്ചിരുന്നു, പിന്നീട് ശ്രമം ഉപേക്ഷിച്ചു. 32 മണിക്കൂർ നീണ്ട അനിമേറ്റഡ് ചിത്രം കഥ ആസ്പദമാക്കി 2015ൽ ഇറങ്ങി. റെവിൻഡ മൂവി ടൂൺസ് എട്ട് വർഷമെടുത്തായിരുന്നു പടം നിർമിച്ചത്.
ponniyin selvan, mani rathnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here