Advertisement

ഉത്തരേന്ത്യയിൽ അതിശൈത്യത്തിന് ആശ്വാസം

January 3, 2020
Google News 1 minute Read

ഉത്തരേന്ത്യയിൽ അതിശൈത്യത്തിന് ആശ്വാസം. ഏഴാം തിയതി വരെ ശീതക്കാറ്റിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ താപനിലയിൽ 2- 4 ഡിഗ്രി സെൽഷ്യസിന്റെ വർധനവുണ്ടായി. ഡൽഹിയിലും തണുപ്പ് കുറഞ്ഞു.

Read Also: ഇന്ത്യയിൽ തങ്ങളുടെ പൗരന്മാർ അനധികൃതമായി താമസിക്കുന്നു: ബംഗ്ലാദേശ്

മൂടൽമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞതിനെ തുടർന്ന് 19 തീവണ്ടികൾ വൈകുമെന്ന് ഉത്തര റെയിൽവെ അറിയിച്ചു. വിമാനങ്ങൾ വൈകുന്നതും തുടരുകയാണ്.

ഇന്നലെ തന്നെ ഡൽഹി, പഞ്ചാബ് ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്തരീക്ഷത്തിലെ താഴ്ന്ന നിലയിലുള്ള കാറ്റിന്റെ ഗതി മാറ്റമാണ് സ്ഥിതി അൽപം മെച്ചപ്പെടുത്തിയത്.

 

 

north india, climate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here