Advertisement

‘ഗോഡ്‌സെയുമായി സവർക്കർക്ക് ശാരീരിക ബന്ധം’; വിവാദ പരാമർശവുമായി സേവാദളിന്റെ ലഘുലേഖ

January 3, 2020
Google News 2 minutes Read

വിവാദ പരാമർശവുമായി കോൺഗ്രസ് പോഷക സംഘടനയായ സേവാദളിന്റെ ലഘുലേഖ.
ഹിന്ദു മഹാസഭ നേതാവ് വി ഡി സവർക്കറിന്റെ സ്വവർഗ പങ്കാളിയായിരുന്നു ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെന്നാണ് ലഘുലേഖയിൽ പറയുന്നത്. ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു.

സേവാദളിന്റെ മധ്യപ്രദേശ് ഘടകം പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യങ്ങളുള്ളത്. ‘വീർ സവർക്കർ കിത്‌നാ വീർ’ എന്ന തലക്കെട്ടിൽ ഹിന്ദിയിൽ അച്ചടിച്ച ലഘുലേഖ സേവാദൾ ക്യാമ്പിലാണ് വിതരണം ചെയ്തത്. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ബന്ധം ഗോഡ്‌സെക്ക് സവർക്കറുമായി ഉണ്ടായിരുന്നുവെന്ന് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തിലെ പരാമർശം ചൂണ്ടിക്കാട്ടി ലഘുലേഖയിൽ വിവരിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരെ സവർക്കർ ഉപദേശിച്ചിരുന്നു. വർഗീയ കലാപത്തിൽ മുസ്ലീങ്ങൾ കൊല്ലപ്പെടുന്നത് അറിഞ്ഞപ്പോഴെല്ലാം സവർക്കറും സുഹൃത്തുകളും നൃത്തം ചെയ്യാറുണ്ടായിരുന്നുവെന്നും ലഘുലേഖയിൽ വ്യക്തമാക്കുന്നു.
അതേസമയം, ലഘുലേഖ പിൻവലിക്കണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ ആവശ്യപ്പെട്ടു.

story highlights- Vinayak Damodar Savarkar, Rashtriya Swayamsevak Sangh, Hindu Mahasabha co-founder, Nathuram Godse, physical relationship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here