Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമയക്രമത്തിൽ പുതിയ തീരുമാനമെടുക്കാതെ സാങ്കേതിക സമിതി യോഗം

January 3, 2020
Google News 0 minutes Read

മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം മാറ്റമില്ല. ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിൽ അന്തിമ തീരുമാനമെടുക്കാതെ പിരിഞ്ഞു. സമയം മാറ്റുന്ന കാര്യത്തിൽ പൊളിക്കൽ കമ്പനികൾ മറുപടി തന്നിട്ടില്ല എന്ന് സബ് കലക്ടർ അറിയിച്ചു. ഫ്‌ളാറ്റുകൾ തകർക്കാനുള്ള സ്‌ഫോടക വസ്തുകൾ കനത്ത പൊലീസ് സുരക്ഷയിൽ എത്തിച്ചു.

പരിസരവാസികളുടെ ആശങ്കയെ തുടർന്നാണ് മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം ചർച്ച ചെയ്യാൻ വിദഗ്ധ സമിതി യോഗം ചേർന്നത്. എന്നാൽ, കാര്യമായ തീരുമാനമെടുക്കാതേ യോഗം പിരിഞ്ഞു. സമയക്രമത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് പൊളിക്കുന്ന കമ്പിനികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു.

യോഗത്തിൽ ഭൂരിപക്ഷം പേരും ഈ അവശ്യം അംഗീകരിച്ചു. സമയക്രമം മാറ്റണമെന്നത് പരിസരവാസികളുടെ അപേക്ഷ മാത്രമാണ് അതിൽ പ്രത്യേകിച്ച് കാര്യമില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ അറിയിച്ചു. പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. നാളെ സ്ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങുമെന്നും സബ് കളക്ടർ പറഞ്ഞു. കമ്പനികൾ അനുകൂല മറുപടി തന്നാൽ സമയക്രമം മാറ്റുന്ന കാര്യം ആലോചിക്കും.

ആൽഫാ, ഹോളിഫൈയത് ഫ്‌ളാറ്റുകൾക്കു സമീപത്തു നിന്ന് 133 കുടുംബങ്ങളെ ഒഴിപ്പിക്കണം. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്‌ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് 157 കുടുംബങ്ങളെയും ഒഴിപ്പിക്കും. അതേസമയം, ഫ്‌ളാറ്റുകൾ തകർക്കാനുള്ള സ്‌ഫോടക വസ്തുക്കൾ ഇന്ന് രാവിലെ കനത്ത പൊലീസ് കാവലിൽ എത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here