പൗരത്വ നിയമ ഭേദഗതി റാലിയിൽ പങ്കെടുക്കാൻ ആദിത്യ താക്കറെയും ? നിലപാട് വ്യക്തമാക്കി ശിവ സേന

പൗരത്വ നിയമ ഭേദഗതി റാലിയിൽ ശിവ സേന നേതാവ് ആദിത്യ താക്കറെ പങ്കെടുക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ നയം വ്യക്തമാക്കി ശിവ സേന രംഗത്തെത്തിയിട്ടുണ്ട്.
‘സിഎഎ, എൻആർസി വിരോധി ഛത്ര പരിഷത്, എന്നിവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദിത്യ താക്കറെ പങ്കെടുക്കും എന്നതിനെ കുറിച്ച് നിലവിൽ സ്ഥിരീകരണം ഇല്ല’- ശിവ സേന പറയുന്നു. ആദിത്യ താക്കറെ പങ്കെടുക്കുന്ന കാര്യ പരിപാടികളെ കുറിച്ച് ശിവ സേനയുടെ ഔദ്യോഗിക കമ്യൂണിക്കേഷൻ ടീമുമായി ബന്ധപ്പെടണമെന്ന് അവർ വ്യക്തമാക്കി.
Read Also : പൗരത്വ നിയമ ഭേദഗതി; റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലേക്ക്
സിഎഎയ്‌ക്കെതിരായി ആക്ടിവിസ്റ്റ് ഉമർ ഖാലിദ് , ഗാനരചയിതാവ് ജാവേദ് അഖ്തർ, രമ നാഗ, രോഹിത് പവാർ എന്നിവർ പങ്കെടുക്കുന്ന റാലിയിൽ ആദിത്യ താക്കറെയുമുണ്ടാകും എന്ന പോസ്റ്റർ പുറത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നത്.
Story Highlights- Adithya thakray, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here