വളര്‍ത്തുമൃഗങ്ങളുമായി യാത്രചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
വളര്‍ത്തുമൃഗങ്ങള്‍ക്കായി വീടിനുള്ളില്‍ തന്നെ ഇടം ഒരുക്കുന്നവരാണ് ഒട്ടുമിക്കപേരും. ചിലര്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും ഓമനിച്ചു വളര്‍ത്തുന്ന മൃഗവും. അതുകൊണ്ടുതന്നെ യാത്ര പോകുമ്പോള്‍ അവയെ ഒഴിവാക്കാനാവില്ല. ഇങ്ങനെ വളര്‍ത്തുമൃഗത്തിനൊപ്പം യാത്ര ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. വളര്‍ത്തുമൃഗത്തിനൊപ്പം യാത്രതിരിക്കുന്നതിന് മുന്‍പ് അവയെ മൃഗഡോക്ടറെ കാണിക്കണം.
2. ആകാശ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എയര്‍ലൈന്‍ കമ്പനിയുടെ പോളിസികളെക്കുറിച്ച് ആദ്യം മനസിലാക്കണം. ചില എയര്‍ലൈന്‍ കമ്പനികള്‍ ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായ നിയമങ്ങള്‍ പുലര്‍ത്തുന്നവയാണ്.
3. നിങ്ങള്‍ക്കൊപ്പം ഓമനമൃഗത്തെയും യാത്രചെയ്യുന്നതിന് അനുവദിക്കുകയാണെങ്കില്‍ മറ്റ് യാത്രക്കാരില്‍ നിന്ന് പരാതികള്‍ ഉണ്ടാകുന്നതിന് അവസരം ഒരുക്കരുത്.
4. ഓമനമൃഗത്തെ കാര്‍ഗോ വിഭാഗത്തില്‍ കൊണ്ടുപോകാനാണ് എയര്‍ലൈന്‍ കമ്പനി അനുവദിക്കുന്നതെങ്കില്‍ നിങ്ങളുടെ ആശങ്കകള്‍ വളര്‍ത്തുമൃഗത്തോട് കാണിക്കരുത്. വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളുടെ ഇമോഷന്‍സ് പെട്ടെന്ന് മനസിലാക്കുന്നവയാണ്. അതിനാല്‍ അവ ഭയപ്പെടുന്നതിന് സാധ്യതയുണ്ട്.
5. കൂട്ടിലേക്ക് വളര്‍ത്തുമൃഗത്തെ പിടിച്ചുകയറ്റരുത്. തനിയെ കയറുന്നതിനുള്ള അവസരം ഒരുക്കണം.
6. യാത്രയ്ക്ക് മുന്‍പായി വളര്‍ത്തുമൃഗത്തെക്കൊണ്ട് അത്യാവശ്യം എക്‌സര്‍സൈസുകള്‍ ചെയ്യിക്കുന്നത് നല്ലതാണ്. ഇത് ആകാശ യാത്രയ്ക്കിടയില്‍ അവ തളര്‍ന്ന് ഉറങ്ങുന്നതിന് കാരണമാകും.
7. വളര്‍ത്തുമൃഗത്തിന് ഏറ്റവും പ്രിയപ്പെട്ട, കളിപ്പാട്ടങ്ങള്‍ ആകാശയാത്രയില്‍ കൂട്ടില്‍ ഇട്ട് നല്‍കുന്നത് നല്ലതായിരിക്കും.
8. രാജ്യത്തിന് പുറത്തേക്കാണ് വളര്‍ത്തുമൃഗങ്ങളുമായി പറക്കുന്നതെങ്കില്‍ ആവശ്യമായ രേഖകള്‍ കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
9. റോഡ് ട്രിപ്പിനാണ് വളര്‍ത്തുമൃഗത്തിനൊപ്പം പോകുന്നതെങ്കില്‍ യാത്രകളോടുള്ള അവയുടെ രീതി എങ്ങനെയെന്ന് ആദ്യം ശ്രദ്ധിക്കണം. ഇതിനായി ആദ്യം ചെറിയ യാത്രകളാകും നല്ലത്. പേടിക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
10. റോഡ് ട്രിപ്പില്‍ വളര്‍ത്തുമൃഗത്തിന്റെ കൃത്യമായി കഴുത്തില്‍ ഒരു ബെല്‍റ്റ് ഇട്ട് ലോക്ക് ചെയ്യുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ വാഹത്തിനുള്ളില്‍ ബാലന്‍സില്ലാതെ വീഴാന്‍ സാധ്യതയുണ്ട്.
11. നായ്ക്കള്‍ക്ക് വിന്‍ഡോയിലൂടെ തല പുറത്തേയ്ക്ക് ഇടുന്ന ശീലമുണ്ടാകും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
12. യാത്രയ്ക്കിടയില്‍ ഹോട്ടലുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. പല ഹോട്ടലുകളും വളര്‍ത്തുമൃഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിന് അനുവദിക്കാറില്ല.
കടപ്പാട്: ടൈംസ് ട്രാവല്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here