ട്രിപ്പോളിയിൽ വ്യോമാക്രമണം; 28 മരണം

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പരേഡ് ഗ്രൗണ്ടിൽ കേഡറ്റുകൾ ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം.
രാജ്യത്തെ പല നഗരങ്ങളിൽ നിന്നുള്ള സൈനിക വിദ്യാർത്ഥികളാണ് അൽഹദ്ബയിലെ സൈനിക സ്‌കൂളിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിനെട്ടും 22ഉം വയസിനിടയിലുള്ളവരാണ് ഈ വിദ്യാർത്ഥികൾ. കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ പൂർണമായും കത്തിനിശിക്കുകയോ ചിതറിപ്പോവുകയോ ചെയ്തതിനാൽ ആരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ഔദ്യോഗിക സർക്കാരിന്റെ ആരോഗ്യ വകുപ്പ് വക്താവ് അമീൻ അൽ ഹാഷെമി പറഞ്ഞു. സ്‌കൂളിലെ പരേഡ് ഗ്രൗണ്ടിൽ കേഡറ്റുകൾ ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണമെന്നും അമീൻ അൽ ഹാഷെമി കൂട്ടിച്ചേർത്തു.
ആക്രമണത്തിന് പിന്നിൽ വിമത നേതാവ് ഖലീഫ ഹഫ്താറിന്റെ ലിബിയൻ നാഷണൽ ആർമിയാണെന്നാണ് ഔദ്യോഗിക സർക്കാർ വൃത്തങ്ങളുടെ ആരോപണം. എന്നാൽ ആരോപണം ലിബിയൻ നാഷണൽ ആർമി രംഗത്തെത്തി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഫായേസ് അൽ സിറാജ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. എന്നാൽ ഇത് അംഗീകരിക്കാൻ സൈനിക കമാൻഡർ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ നാഷണൽ ആർമി തയാറായിട്ടില്ല. ഔദ്യോഗിക സർക്കാരിനെ സഹായിക്കാനായി സൈന്യത്തെ വിന്യസിക്കാൻ തുർക്കി തീരുമാനിച്ചതോടെ ലിബിയൻ നാഷണൽ ആർമി സൈനിക ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
Story Highlights- Air strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here