നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു

നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് എഐഎസ്എഫ് പഠിപ്പ് മുടക്കുന്നത്.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർഎസ്എസ് ഗുണ്ടാസംഘം വിദ്യാർഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Read Also : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ക്രൂരമര്‍ദനം: എബിവിപിയെന്ന് ആരോപണം
ഇന്നലെയാണ് ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം എബിവിപി പ്രവർത്തകരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന സംഭവം.
Story Highlights- AISF, JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here