കോന്നി അടവിയിലെ കുട്ടവഞ്ചി സവാരിക്ക് പ്രിയമേറുന്നു

ടൂറിസം സീസണ്‍ ആരംഭിച്ചതോടെ കോന്നി അടവിയിലെ കുട്ടവഞ്ചി സവാരിക്കായി നിരവധി ആളുകളാണ് എത്തുന്നത്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടുള്ള മുളം കുടിലുകളും നവീകരിച്ചു സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ കുട്ടവഞ്ചി സവാരി ആദ്യമായി ആരംഭിച്ചത് അടവിയിലാണ് തണ്ണിത്തോട് മുണ്ടോംമൂഴിയില്‍ കല്ലാറിലൂടെയാണ് കുട്ടവഞ്ചി സവാരി. ടൂറിസം സീസണ്‍ ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് ദിവസേന ഇവടേക്ക് എത്തുന്നത്.
അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറിന്റെ തീരത്ത് വനത്തിനുള്ളില്‍ മൂന്നു വര്‍ഷം മുന്‍പാണ് മുള കൊണ്ടുള്ള ഏറുമാടങ്ങള്‍ നിര്‍മിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി മാസങ്ങളായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരണം പൂര്‍ത്തിയായതോടെ ഏറുമാടത്തില്‍ താമസിക്കുവാനും കാടിന്റെ ഭംഗി ആസ്വദിക്കാനും ധാരാളം ആളുകള്‍ എത്തുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here