Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; ഉദ്യോഗസ്ഥര്‍ ബോധവത്കരണം ആരംഭിച്ചു

January 6, 2020
Google News 0 minutes Read

മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപത്ത് നിന്നും കൂടുതല്‍ ജനങ്ങള്‍ വീടൊഴിയുന്നു. ഇതിനിടെ ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറി ബോധവത്കരണം ആരംഭിച്ചു. തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുകള്‍ നിറയ്ക്കുന്നത് ഇന്നും തുടക്കയാണ്.

മരടില്‍ സ്‌ഫോടനത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ പേര്‍ വീടൊഴിയുകയാണ്. സ്‌ഫോടനത്തിന് ശേഷം വീടുകള്‍ക്ക് കേടുപാടു സംഭവിക്കുമെന്ന ഭയമാണ് പ്രദേശവാസികള്‍ക്കുള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇപ്പോഴും തങ്ങള്‍ക്ക് യാതൊരുറപ്പും ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇതിനിടെ സ്‌ഫോടന സമയത്ത് വീടൊഴിയണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറി ബോധവത്കരണം ആരംഭിച്ചു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറും ബോധവത്കരണത്തിനായി എത്തിയിരുന്നു. അതേ സമയം ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് ഇന്നും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here