Advertisement

അവതാരക മീര അനിൽ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ വീഡിയോ കാണാം

January 6, 2020
Google News 1 minute Read

അവതാരക മീര അനിൽ വിവാഹിതയാകുന്നു. മീരയുടെ വിവാഹ നിശ്ചയ വീഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാകുന്നുവെന്ന വാർത്ത ആരാധകർ അറിയുന്നത്.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാൻ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു.

Read Also : നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു

നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്ത്ു.

അവതാരക മാത്രമല്ല, മീര ഒരു നർത്തകി കൂടിയാണ്. മിലി എന്ന ലാൽ ജോസ് ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here