വിധിയിൽ സന്തോഷമുണ്ടെന്ന് ‘നിർഭയ’യുടെ മാതാപിതാക്കൾ

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ‘നിർഭയ’യുടെ മാതാപിതാക്കൾ. രാജ്യത്തെ സ്ത്രീകൾക്ക് ശക്തി പകരുന്നതാണ് പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനമെന്ന് നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണ് വിധിയെന്നും അവർ പ്രതികരിച്ചു.ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ ഭയം ജനിപ്പിക്കുന്നതാണ് വിധിയെന്ന് പെൺകുട്ടിയുടെ അച്ഛൻ ബദ്രിനാഥ് സിംഗ് പറഞ്ഞു.
Read Also: നിർഭയ കേസ്; നാല് പ്രതികൾക്കും തൂക്കുകയർ; മരണ വാറന്റ് പുറപ്പെടുവിച്ചു
Asha Devi, mother of 2012 Delhi gang-rape victim: My daughter has got justice. Execution of the 4 convicts will empower the women of the country. This decision will strengthen the trust of people in the judicial system. pic.twitter.com/oz1V5ql8Im
— ANI (@ANI) January 7, 2020
Badrinath Singh, father of 2012 Delhi gang-rape victim: I am happy with the court’s decision. The convicts will be hanged at 7 am on 22nd January; This decision will instill fear in people who commit such crimes. pic.twitter.com/CURPOXCUFD
— ANI (@ANI) January 7, 2020
ഇന്നാണ് നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തർപ്രദേശിൽ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നിർഭയ കേസിൽ നീതി നടപ്പാകുന്നത്. ബ്ലാക്ക് വാറന്റ് നടപടിക്ക് മുമ്പായി നാല് പ്രതികളെയും ഏകാന്ത സെല്ലിലാണ് തിഹാറിൽ പാർപ്പിച്ചിരുന്നത്.
2012 ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബർ ഇരുപത്തിയൊൻപതിന് നിർഭയ സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് മരിച്ചു.
nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here