Advertisement

മലപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച; ജില്ലാ കളക്ടർക്കെതിരെ പിവി അൻവർ എംഎൽഎ

January 7, 2020
Google News 1 minute Read
perinthalmanna RDO submitted report against PV Anwar pv anwar MLA bund should be demolished

മലപ്പുറത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ ജില്ലാ കളക്ടർക്കെതിരെ നിലമ്പൂർ എംഎൽഎ പിവി അൻവർ. നിലപാടിൽ ഗവർണറുടെ അനന്തിരവനായി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ജില്ലാ കളക്ടറുടെ ശ്രമമെന്ന് പി.വി.അൻവർ ആരോപിച്ചു. മുൻഗണനാക്രമം അട്ടിമറിച്ചു എന്നാരോപിച്ച് കവളപ്പാറ നിവാസികളോടൊപ്പം എടക്കര ചെമ്പൻകൊല്ലിയിലെ 35 വീടുകളുടെ നിർമാണം പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു.

മലപ്പുറം നിലമ്പൂർ എടക്കര ചെമ്പൻകൊല്ലിയിലെ അഞ്ചേക്കർ ഇരുപത് സെന്റിൽ ഫെഡറൽ ബാങ്ക് നിർമിച്ചു നൽകുന്ന 35 വീടുകളുടെ നിർമാണമാണ് പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞത്. പോത്തുകൽ പഞ്ചായത്തിലെ ചളിക്കൽ കോളനിയുടെ പുനരധിവാസത്തിനായാണ് വീടുകളുടെ നിർമാണം. കവളപ്പാറയിൽ വീട് നഷ്ടമായ ആദിവാസി കുടുംബങ്ങൾക്ക് ഈ വീടുകൾ നൽകണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ജനപ്രതിനിധികളുമായി ചർച്ച നടത്താതെ ജില്ലാ കളക്ടർ തന്നിഷ്ടം കാണിക്കുകയാണ്. സ്ഥലമേറ്റെടുപ്പിലെ വ്യാപക അഴിമതി ഉൾപ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പിവി അൻവർ വ്യക്തമാക്കി.

വീടുകൾ നഷ്ടമായി ക്യാമ്പിൽ കഴിയുന്നവരെ പരിഗണിക്കാതെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെന്ന് കവളപ്പാറക്കാരും ചൂണ്ടിക്കാട്ടി.

Story Highlights- PV Anwar MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here