Advertisement

ദീപിക പദുക്കോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വൻചർച്ച

January 8, 2020
Google News 11 minutes Read

സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ജെഎൻയു സന്ദർശനം. #supportDeepika #boycottDeepika എന്നീ ഹാഷ്ടാഗുകളോട് കൂടിയാണ് ചർച്ചകൾ. നടിയുടെ പുതിയ ചിത്രം ഛപാക് റിലീസ് ചെയ്യാനിരിക്കെയായിരുന്നു സന്ദർശനം.

ബിജെപി വക്താവ് തജീന്ദർ പാൽ സിംഗ് ബാഘ ഉൾപ്പടെയുള്ളവരാണ് വിദ്വേഷ പോസ്റ്റുകൾക്കും ട്വീറ്റുകൾക്കും പിന്നിൽ മുഖ്യമായും പ്രവർത്തിക്കുന്നത്. സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. ഇതിനെതിരെ പല ആളുകളും നടിയെ അനുകൂലിച്ച് കുറിപ്പെഴുതിയിരുന്നു. ഇന്നലെയാണ് സമരക്കാരെ പിന്തുണച്ച് പ്രസിദ്ധ ബോളിവുഡ് സിനിമാതാരവും നിർമാതാവുമായ ദീപികാ പദുകോൺ ജെഎൻയുവിൽ എത്തിയത്. കനയ്യാ കുമാറിനൊപ്പം നടി വേദി പങ്കിട്ടു.

Read Also: ‘ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടി’: ദീപികക്ക് എതിരെ സന്ദീപ് വാര്യർ

രാത്രി എട്ടുമണിയോട് കൂടിയാണ് താരം കേന്ദ്ര സർക്കാരിനും കോളജ് മാനേജ്മെന്റിനുമെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാമ്പസിലെത്തിയത്. സമരം നടക്കുന്ന സബർമതി ധാബയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ച ദീപിക വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവരുമായി സംസാരിച്ചു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറാകാതിരുന്ന താരം 15 മിനിറ്റുകൾക്കകം മടങ്ങുകയും ചെയ്തു. ദീപികയുടെ സന്ദർശനത്തിനെതിരെ ബിജെപി അനുഭാവികൾ രംഗത്തെത്തി. നടിയുടെ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കാമ്പയിൻ ആരംഭിച്ചിരുന്നു.

വിവാഹ അഭ്യർത്ഥന നിരസിച്ചതിനാൽ യുവാവിൽ നിന്ന് ആസിഡ് ആക്രമണമേറ്റ ലക്ഷ്മി അഗർവാളിന്റെ യഥാർത്ഥ ജീവിതമാണ് ഛപാക്കിന് ആധാരം. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്. സിനിമ സംവിധാനം ചെയ്യുന്നത് മേഘ്ന ഗുൽസാറാണ്. വിക്രം മാസിയാണ് നായകൻ. നിർമാണം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ലീനാ യാദവും കെഎ എന്റർടെയ്ൻമെന്റും. ഈ മാസം പത്തിനാണ് സിനിമയുടെ റിലീസ്.

 

 

 

deepika padukone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here