അങ്കമാലിയിൽ ഗുണ്ടാ ആക്രമണം; പ്രതി പിടിയിൽ

അങ്കമാലി എടക്കുന്നിൽ ഗുണ്ടാ ആക്രമണം. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ചു. ഫോണുമായി കടന്ന അക്രമിയെ അങ്കമാലി പോലീസ് പിടികൂടി.
ഹാർഡ്‌വെയർ കടയിലെത്തിയ പ്രതി സിജോ പണം ആവശ്യപ്പെട്ടത് ജീവനക്കാരി വിസമ്മതിച്ചതിനെ തുടർന്നായിരുന്നു സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ജോലിക്കാരിയുടെ മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു. ജീവനക്കാരി കടയുടമയെ വിവരമറിയിക്കുകയും കടയുടമ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തതിൽ കുപിതനായ പ്രതി കത്തിയുമായി തിരികെയെത്തി ജീവനക്കാരിയെ കുത്തി പരുക്കേൽപിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.
പരുക്കേറ്റ യുവതിയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകൈയുടെ വിരലുകൾക്കും മുട്ടിനു മുകളിലുമാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. അനധികൃത മദ്യ വിൽപനയും അടിപിടിയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് സിജോ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Story Highlights: Goonda Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here