Advertisement

പ്ലാസ്റ്റിക് നിരോധനം; പിഴ ഈടാക്കുന്ന ദിവസം മുതൽ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍

January 8, 2020
Google News 1 minute Read

പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍. വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്തയോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രക്ക് നിവേദനം സമര്‍പ്പിച്ചു.

ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് പിഴ ഈടാക്കി തുടങ്ങും. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര യോഗം ചേര്‍ന്നത്. പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്താനാണ് തീരുമാനം. സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ഘട്ടം, ഘട്ടമായി നടപ്പാക്കണമെന്നും കച്ചവടക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മാര്‍ച്ച് 31 വരെ പിഴശിക്ഷ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ അവശ്യം. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍, രണ്ട് തവണ തുടര്‍ച്ചയായി ഉണ്ടായ പ്രളയം തുടങ്ങി വിവിധ കാരണങ്ങളാല്‍ കച്ചവടമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോവുകുകയാണെന്ന് വ്യാപരികള്‍ പറയുന്നു. വിഷയങ്ങള്‍ ചൂണ്ടി സംഘടന മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

Story Highlights: Plastic Ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here