പൗരത്വ നിയമ ഭേദഗതി; താൻ ബിജെപി ലഘുലേഖ ഏറ്റുവാങ്ങുന്ന ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടർ

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ലഘുലേഖ ബിജെപി പ്രവർത്തകരിൽ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രം തെറ്റായ അർഥത്തിൽ സോഷ്യൽ മീഡിയയിൽ പ്രച രിപ്പിക്കുന്നതിനെതിരെ വയനാട് ജില്ലാ കളക്ടർ അദീല അബ്ദുല്ല.
ജില്ലാ ഭരണാധികാരി എന്ന നിലയിൽ ലഘുലേഖ ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നിയമം സംബന്ധിച്ചു തന്റെ അഭിപ്രായം ബിജെപി പ്രവർത്തകരെ അപ്പോൾ തന്നെ അറിയിച്ചതാണെന്നും കളക്ടർ പറഞ്ഞു.
Read Also : പൗരത്വ നിയമ ഭേദഗതിക്ക് എതിരായ എല്ലാ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റണം: കേന്ദ്ര സർക്കാർ
നേരത്തെ പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ചുക്കൊണ്ടുള്ള ബിജെപി പ്രചാരണത്തിന് ഫോട്ടോയ്ക്ക് പോസ് ചെയ്ത സമസ്ത നേതാവ് വിവാദത്തിലായിരുന്നു. നാസർ ഫൈസിയുടെ ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ സമസ്തയിൽ നിന്നടക്കം വ്യാപക പ്രതിഷേധങ്ങൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.
നിയമത്തോടുള്ള തന്റെ എതിർപ്പ് താൻ അറിയിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് പോകാൻ ഇറങ്ങിയ സംഘം ലഘുലേഖ വച്ച് നീട്ടിയപ്പോൾ അത് കൈപ്പറ്റുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് പോസ് ചെയ്തതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ലഘുലേഖ വാങ്ങിയതല്ല പ്രശ്‌നമെന്നും ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി ഫോട്ടോയ്ക്ക് നിന്നുകൊടുത്തതിലാണ് എതിർപ്പെന്നുമായിരുന്നു സമസ്തയുടെ മുതിർന്ന നേതാക്കളുടെ പക്ഷം.
Story Highlights- Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here