Advertisement

ജെഎൻയുവിലെ മുഖം മൂടി ആക്രമണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

January 9, 2020
Google News 0 minutes Read

ജെഎൻയുവിലെ മുഖം മൂടി ആക്രമണത്തിൽ പ്രതികളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന. അക്രമികൾക്ക് സഹായം നൽകിയ ഒരു വനിതയടക്കം മൂന്ന് പേരുടെ പങ്കിനെക്കുറിച്ചാണ് തെളിവ് ലഭിച്ചിരിക്കുന്നത്.

അക്രമത്തിന് ആഹ്വാനം ചെയ്ത ഫ്രണ്ട്‌സ് ഓഫ് ആർഎസ്എസ് എന്ന ഗ്രൂപ്പിലെ അംഗങ്ങളുമായി ഇവർ ബന്ധപ്പെട്ടതിന്റെ തെളിവ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. അക്രമികൾക്ക് അകത്ത് പ്രവേശിക്കാൻ വിദ്യാർത്ഥികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. അക്രമം നടക്കുന്നതിന് മുമ്പ് ക്യാമ്പസിലെത്തിയ വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. അതേസമയം, ഫീസ് വർധനവ് പിൻവലിക്കുക വി സിയെ മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ഉച്ചയ്ക്ക് വിദ്യാർത്ഥികളും അധ്യാപകരും മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here