വോണിന്റെ തൊപ്പിക്ക് റെക്കോർഡ് ലേലത്തുക; പിന്നിലാക്കിയത് ബ്രാഡ്മാനെയും ധോണിയെയും

ഓസ്ട്രേലിയൻ കാട്ടു തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസത്തിനായി താൻ ടെസ്റ്റ് ടീമിൽ കളിച്ചു കൊണ്ടിരുന്നപ്പോഴുള്ള ബാഗി ഗ്രീൻ തൊപ്പി ഓസീസ് സ്പിൻ ഇതിഹാസം ഷെയിൻ വോൺ ലേലത്തിൽ വെച്ചിരുന്നു. ലേലത്തിൽ ലഭിക്കുന്ന തുക ദുരിതാശ്വാസത്തിനായി കൈമാറുമെന്നാണ് വോൺ അറിയിച്ചിരുന്നത്. തൊപ്പിക്കായുള്ള ലേലം ഇപ്പോൾ റെക്കോർഡ് തുകയും കടന്ന് കുതിക്കുകയാണ്.
ഓസ്ട്രേലിയയിലെ ലേല വെബ്സൈറ്റായ പിക്കിൾസ് ഡോട്ട്കോം ഡോട്ട് എയുവിലാണ് ലേലം നടക്കുന്നത്. ഇതുവരെ 860,500 യുഎസ് ഡോളറാണ് തൊപ്പിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ ആറു കോടിയിലധികം വരും ഈ തുക. നാളെ (10/1) ഓസ്ട്രേലിയൻ സമയം രാവിലെ 10 മണിക്കാണ് ലേലം അവസാനിക്കുന്നത്. ഇനി ഒൻപത് മണിക്കൂറുകളോളം മാത്രമേ ലേലം ഉണ്ടാവൂ.
അതേ സമയം, ലേലം കൊണ്ട ഒരു ക്രിക്കറ്റ് ഉപകരണത്തിനു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണ് വോണിൻ്റെ ബാഗി ഗ്രീൻ തൊപ്പിക്ക് ലഭിച്ചിരിക്കുന്നത്. ഡോൺ ബ്രാഡ്മാൻ്റെ അവസാന ടെസ്റ്റ് തൊപ്പിക്കായിരുന്നു മുൻപത്തെ റെക്കോർഡ്. അന്ന് 1,70,000 പൗണ്ടാണ് ആ തൊപ്പിക്ക് ലഭിച്ചത്. 2011 ലോകകപ്പ് ഫൈനലിൽ ധോണി ഉപയോഗിച്ച ബാറ്റിന് 100000 പൗണ്ട് ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ പട്ടികയിൽ മൂന്നാമത്.
ഓസ്ട്രേലിയയിൽ കാട്ടു തീ കനത്ത നാശം വിതക്കുകയാണ്. 20000ലധികം കൊവാലകളും ഒട്ടേറെ കംഗാരുക്കളും രണ്ട് മനുഷ്യരും 50 വീടുകളും തകർത്ത കാട്ടു തീ കഴിഞ്ഞ ദിവസമാണ് ശമിച്ചു തുടങ്ങിയത്.
Story Highlights: Shane Warne
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here