പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി. വഞ്ചി സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി എറണാകുളം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം. ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലിയിൽ നിരവധി അഭിഭാഷകരാണ് പങ്കെടുത്തത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് അഭിഭാഷകരുടെ തീരുമാനം
പ്രതിഷേധ പ്രകടനത്തിന് ശേഷം ഗാന്ധി പ്രതിമയയിൽ പുഷ്പാർച്ചന നടത്തുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിജ്ഞ ഏറ്റ് ചൊല്ലുകയും ചെയ്തു.
Story Highlights: CAA, NRC, Lawyers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here