Advertisement

ഡൽഹിയിൽ മൂന്ന് ഐഎസ് ഭീകരവാദികൾ കസ്റ്റഡിയിൽ

January 9, 2020
Google News 1 minute Read

ഐഎസ് ബന്ധം സംശയിക്കുന്ന മൂന്ന് പേർ ഡൽഹിയിൽ കസ്റ്റഡിയിൽ. റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതിനിടെയാണ് ഡൽഹി വാസിറാബാദിൽ മൂന്ന് ഐഎസ് ഭീകരവാദികൾ കസ്റ്റഡിയിലായിരിക്കുന്നത്. ആയുധധാരികളായ ഇവരെ ഡൽഹി പൊലീസിന്റെ പ്രത്യേക സുരക്ഷാ സംഘം പിടികൂടിയത് ഇന്ന് പുലർച്ചെയാണ്.

Read Also:  ഐഎസ് വനിതകളുടെ തിരിച്ചുവരവ്; തീരുമാനമെടുക്കാതെ കേന്ദ്രം; പലർക്കും മനംമാറ്റമില്ല

സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. വരും ദിവസങ്ങളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.

കശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയതും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതും കാരണം പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രിമാർക്ക് ഐഎസ് ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല ആഭ്യന്തര സുരക്ഷാ സമിതി യോഗം വിളിച്ച് ചേർത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് ഡൽഹിയിൽ വിളിച്ച് ചേർത്തത്.

 

 

delhi, isis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here