Advertisement

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം; പുനരന്വേഷണം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സർക്കാർ

January 9, 2020
Google News 2 minutes Read

ജസ്റ്റിസ് ബി. എച്ച് ലോയയുടെ ദുരൂഹമരണത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം പലരിൽ നിന്നായി ഉയരുന്നുണ്ടെന്നും ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

2014 ഡിസംബർ ഒന്നിന് നാഗ്പൂരിൽ വച്ചാണ് ജസ്റ്റിസ് ലോയ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടുകൊണ്ടിരിക്കെയായിരുന്നു ലോയയുടെ അപ്രതീക്ഷിത മരണം. മരിച്ച സാഹചര്യങ്ങളും സമീപത്തുണ്ടായിരുന്നവരുടെ സാന്നിദ്ധ്യവും കേസിൽ ദുരൂഹത വർധിപ്പിച്ചിരുന്നു.

ജസ്റ്റിസ് ലോയക്ക് ശേഷം കേസിൽ വാദം കേട്ട ജസ്റ്റിസ് എംബി ഗോസാവിയാണ് കേസിൽ അമിത് ഷായെ കുറ്റവിമുക്തനാക്കിയത്. ലോയയുടെ മരണത്തിന് പിന്നിൽ ദുരുഹതകളുണ്ടെന്ന സംശയം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. കോടതികളിലും അന്വേഷണാവശ്യം എത്തിയിരുന്നു.

story highlights- justice loja, amit shah, sohrabuddin sheikh fake encounter, maharashtra government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here