അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റിൽ

അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റിൽ. പട്‌നയിൽ നിന്ന് മുംബൈ പൊലീസാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്. മലയാളിയും ഈസ്റ്റ് വെസ്റ്റ് എംഡിയുമായ തക്കിയുദ്ദീൻ വാഹിദിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ലകഡാവാല.
1996ലാണ് തക്കിയുദ്ദീൻ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ലകഡാവാല കാനഡയിലേക്ക് കടന്നു. 2004 ൽ കാനഡ പൊലീസ് ലകഡാവാലയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ കൈയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായിരുന്നു ഇജാസ് ലകഡാവാല. ദാവൂദിന് വേണ്ടി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. 2012 ൽ മറ്റൊരു അധോലോക നായകൻ ഛോട്ടാരാജനെ ബാങ്കോക്കിൽവച്ച് ആക്രമിച്ചത് ലകഡാവാലയാണ്. പിന്നീട് ഇയാൾ സ്വന്തമായി അധോലോക സംഘം രൂപീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here