‘പരസ്പരം വേദനിപ്പിക്കാതെ പരിഹാരം കാണൂ’: ജെഎൻയു വിഷയത്തിൽ സണ്ണി ലിയോൺ

ജെഎൻയു വിഷയത്തിൽ പ്രതികരിച്ച് നടി സണ്ണി ലിയോൺ. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളിൽ പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണണമെന്ന് നടി പറഞ്ഞു. താൻ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും മറിച്ച് എല്ലാ പ്രശ്‌നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും വാർത്താ എജൻസിയായ എഎൻഐയോട് അവർ പ്രതികരിച്ചു.

Read Also: ദീപികാ പദുകോൺ ജെഎൻയു സമരവേദിയിൽ

കുട്ടികൾ മാത്രമല്ല വേദനിക്കപ്പെട്ടത്. അവരുടെ കുടുംബങ്ങൾ കൂടിയാണ്. ഈ ലോകം യുവജനങ്ങൾക്ക് സുരക്ഷിതമായി തോന്നുന്നില്ല. എല്ലാവരോടും അക്രമം അവസാനിപ്പിക്കണമെന്നും പരസ്പരം വേദനിപ്പിക്കാതെ പരിഹാരം കാണണമെന്നും അപേക്ഷിക്കുന്നതായി സണ്ണി ലിയോൺ പറഞ്ഞു.

മുഖംമൂടിധാരികളായ നൂറോളം ആളുകളാണ് അഞ്ചാം തിയതി ജെഎൻയുവിൽ അക്രമം നടത്തിയത്. വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച അവർ അധ്യാപകരെയും വെറുതെ വിട്ടില്ല. അക്രമത്തിൽ ഒരു അധ്യാപികയുടെ തലക്ക് മാരകമായി പരിക്കേറ്റു. സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സബർമതി, മഹി മാന്ദ്വി, പെരിയാർ തുടങ്ങിയവക്ക് നേരെയാണ് വൈകീട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്.

വടികളും ചുറ്റികയും മറ്റ് മാരകായുധങ്ങളുമായി അക്രമി സംഘം ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറി വന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. സബർമതി ഹോസ്റ്റൽ അടിച്ച് തകർത്തു. നിർത്തിയിട്ട വാഹനങ്ങൾ തകർക്കുകയും ഹോസ്റ്റലുകൾക്ക് നേരെ കല്ലെറിയുകയുമുണ്ടായി.

 

 

sunny leone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More