ദൃശ്യ വിസ്മയത്തിന്റെ അമ്പരപ്പിക്കുന്ന ഫ്രെയിമുകളുമായി അവതാർ 2 വരുന്നു; കൺസപ്റ്റ് ആർട്ട് പങ്കുവെച്ച് സംവിധയകൻ

വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂണിൻ്റെ അവതാർ-2 2021 ഡിസംബർ 18നാണ് റിലീസാവുക. ഇപ്പോഴിതാ ചിത്രം ദൃശ്യ വിസ്മയം കൊണ്ട് അമ്പരപ്പിക്കുമെന്ന ഉറപ്പ് നൽകി സംവിധായകൻ ജെയിംസ് കാമറൂൺ കൺസപ്റ്റ് ആർട്ട് പങ്കുവെച്ചിരിക്കുകയാണ്.
നാലു ചിത്രങ്ങളാണ് കാമറൂൺ പുറത്തുവിട്ടത്. അവതാറിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയായിരുന്നു. ‘അവതാർ തുടർഭാഗങ്ങളിലൂടെ നിങ്ങൾ പണ്ടോറയിലേക്ക് തിരികെ വരിക മാത്രമല്ല, ആ ലോകത്തിൻ്റെ പുതിയ ഭാഗങ്ങൾ കൂടി നിങ്ങൾ കാണും’ എന്ന് ട്വീറ്റിൽ കുറിച്ചിരിക്കുന്നു. പണ്ടോറയുടെ ഉള്ളറകളിലേക്കും അമ്പരപ്പികുന്ന വിശേഷങ്ങളിലേക്കും സിനിമ സഞ്ചരിക്കുമെന്ന സൂചന ചിത്രങ്ങൾ നൽകുന്നുണ്ട്.
അവതാർ-2 ഉൾപ്പെടെ നാലു ഭാഗങ്ങൾ കൂടിയാണ് അവതാർ സീരീസിൽ ഇനി പുറത്തിറങ്ങാനുള്ളത്. മൂന്നാം ഭാഗം 2023 ഡിസംബര്‍ 22നും നാലാം ഭാഗം 2025 ഡിസംബര്‍ 19നും അഞ്ചാം ഭാഗം 2027 ഡിസംബര്‍ 17നുമാണ് റിലീസ് ചെയ്യുക.
2009ലാണ് അവതാർ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്തത്. 2.7ദശലക്ഷം ഡോളറിൻ്റെ കളക്ഷൻ നേടിയ ചിത്രത്തിൻ്റെ റെക്കോർഡ് ഈയിടെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മറികടന്നിരുന്നു.
In the #Avatar sequels, you won’t just return to Pandora — you’ll explore new parts of the world.
Check out these brand new concept art pieces for a sneak peek at what’s to come. pic.twitter.com/bfZPWVa7XZ
— Avatar (@officialavatar) January 7, 2020
Story Highlights: Concept art
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here