റഷ്യയും തുര്‍ക്കിയും സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

സിറിയയിലെ ഇദ് ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും തുര്‍ക്കിയും. ഇതോടെ ഇദ് ലിബില്‍ സമാധാനാന്തരീക്ഷത്തിനുള്ള സാഹചര്യമൊരുങ്ങി. റഷ്യയിലെ പ്രാദേശിക സമയം ഇന്നലെ 2 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി റഷ്യന്‍ മേജര്‍ ജനറല്‍ യൂരി ബൊരെന്‍കോവ് അറിയിച്ചു. റഷ്യന്‍ സൈന്യം മുന്‍കൈ എടുത്താണ് തുര്‍ക്കിയോടൊപ്പം ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയില്‍ നിന്ന് ഡിസംബറില്‍ മാത്രം പലായനം ചെയ്തത് മൂന്ന് ലക്ഷത്തോളം ആളുകളാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തലിന് റഷ്യ മുന്‍കൈ എടുത്തത്. ഇതോടെ ഇദ് ലിബില്‍ സമാധാനാന്തരീക്ഷത്തിനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഭയാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം ഇദ് ലിബിലെ ജനങ്ങള്‍ക്കാവശ്യമായ ചികിത്സാ സഹായങ്ങളെത്തിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ സഹായകമാകും.

Story Highlights- Russia and Turkey,  ceasefire in Syria

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top