Advertisement

ദമ്മാം സെൻട്രൽ ജയിലിൽ 190 ഇന്ത്യൻ തടവുകാരുണ്ടെന്ന് റിപ്പോർട്ട്

January 11, 2020
Google News 1 minute Read
buggy att 39 indian ISIS captives at iraq badush jail says sushma swaraj somalian pirates get 7 years imprisonment Tihar Idols reality show for jail inmates 3 prisoners flee from jail

ദമ്മാം സെൻട്രൽ ജയിലിൽ 190 ഇന്ത്യൻ തടവുകാരുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ദമ്മാം സെൻട്രൽ ജയിലിൽ നടത്തിയ സന്ദർശനത്തിലാണ് 190 ഇന്ത്യൻ തടവുകാറായുണ്ടെന്ന് കണ്ടെത്തിയത്. കൊലപാതകം, മയക്കുമരുന്ന്, ഹവാല, ബിനാമി കച്ചവടം, സാമ്പത്തിക കുറ്റകൃത്യം. മദ്യക്കടത്ത് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണിവർ. ഓരോരുത്തരുടെയും കേസുകളുടെ കൃത്യമായ വിവരങ്ങളും വ്യക്തിവിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട് . ഇതിൽ ഏറ്റവും കൂടുതൽ പേർ ശിക്ഷ അനുഭവിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ്.

ഇതിൽ മഹാഭൂരിഭാഗവുമുള്ളതാകട്ടെ മലയാളികളും. അടുത്തിടെ സൗദിയിലെത്തുകയും മദ്യ ഉത്പാദനത്തിലും വിതരണത്തിലും പങ്കാളിയാവുകയും ചെയ്ത് തടവറയിലായ മലയാളി ചെറുപ്പക്കാരുടെ എണ്ണം 50 ആണ്. പെട്ടെന്ന് പണം കണ്ടെത്താനുള്ള കുറുക്കുവഴികൾ തേടിയാണ് പലരും മദ്യ ബിസിനസിലേക്ക് തിരിയുന്നത്. ഓരോരുത്തരുടെയും കേസുകൾ പരിശോധിച്ച് ആവശ്യമായ നിയമസഹായങ്ങൾ എത്തിച്ച് മോചനത്തിന് സഹായിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്യുന്നതിനാണ് എംബസി സംഘം ജയിലുകൾ സന്ദർശിച്ചത്.

ജയിൽ മേധാവി കേണൽ മുഹമ്മദ് അലി അൽഹാജിരിയുമായി സംഘം ചർച്ച നടത്തുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥരായ വസിയുല്ല ഖാൻ, രാജീവ് രഞ്ജൻ, ധർമജൻ, സുകുമാരൻ എന്നിവരോടൊപ്പം സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, മണിക്കുട്ടൻ എന്നിവരുമുണ്ടായിരുന്നു.

Story Highlights- Jail, Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here