Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ; നിരോധനാജ്ഞ നിലവില്‍ വന്നു

January 11, 2020
Google News 1 minute Read

മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ളാറ്റിന് ചുറ്റുമുള്ള നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.

അതേസമയം, പൊളിക്കുന്നതിന് മുന്നോടിയായി എച്ച്ടുഒ ഫ്‌ളാറ്റിന് മുന്നില്‍ പൂജ ആരംഭിച്ചു. പ്രദേശത്ത് സുരക്ഷയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് സംഘം ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പൊലീസ് വീടുകളില്‍ കയറി പരിശോധന നടത്തും. ഓരോ ഫ്ളാറ്റിന് സമീപവും 200 മീറ്റര്‍ ചുറ്റളവില്‍ 800 പൊലീസുകാരും നാല് വിതം ഫയര്‍ഫോഴ്സ് യൂണിറ്റുകളും സജ്ജമാണ്. മരട് നഗരസഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് സ്‌ഫോടനം നിയന്ത്രിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും പൂര്‍ത്തിയായി.

തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഫ്‌ലാറ്റ് സമുച്ചയമായ ആല്‍ഫ സറീനും പൊളിക്കും.

 

Story Highlights- maradu flat demolition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here