Advertisement

‘സംഭവിച്ചത് പൊറുക്കാനാകാത്ത തെറ്റ്’; യുക്രൈൻ വിമാനം തകർന്ന് വീണതിൽ മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ്

January 11, 2020
Google News 1 minute Read

മിസൈൽ ആക്രമണത്തിൽ യുക്രൈൻ വിമാനം തകർന്ന് വീണതിൽ മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. വലിയ ദുരന്തമാണ് നടന്നത്, പൊറുക്കാനാകാത്ത തെറ്റാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ഹസ്സൻ റൂഹാനി സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകുമെന്നും അറിയിച്ചു. സംഭവത്തിൽ മാപ്പ് പറഞ്ഞ റൂഹാനി വലിയ ദുരന്തമാണ് നടന്നതെന്നും പൊറുക്കാനാകാത്ത തെറ്റാണ് സംഭവിച്ചതെന്നും സമ്മതിച്ചു. എന്നാൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതാണ് നിലവിലുണ്ടായ പ്രശ്‌നങ്ങളുടെ കാതലായ കാരണമെന്ന് റൂഹാനി കുറ്റപ്പെടുത്തി.

Read Also : ബാഗ്ദാദിലെ യുഎസ് എംബസിക്കും സൈനിക കേന്ദ്രത്തിനും നേരെ മിസൈൽ ആക്രമണം

നേരത്തെ തങ്ങൾക്കുണ്ടായ വലിയ പിഴവിൽ മാപ്പ് ചോദിക്കുന്നതായി ഇറാൻ സൈന്യവും അറിയിച്ചിരുന്നു. ഭാവിയിൽ ഇത്തരത്തിൽ പിഴവുകൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും സൈന്യം വ്യക്തമാക്കി. ഈ അപകടത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും സൈന്യം അറിയിച്ചു. ലക്ഷ്യസ്ഥാനം മാറി വിമാനത്തിൽ മിസൈൽ പതിച്ചതാണ് ഇത്ര വലിയ അപകടത്തിലേക്കു നയിച്ചതെന്ന് ഇറാൻ പ്രാദേശിക മാധ്യമത്തിനു നൽകിയ വിവരണത്തിൽ ഇറാൻ സൈന്യം വ്യക്തമാക്കുന്നു. ഒരു സൈനിക താവളത്തിനു നേരെ നടത്തിയ ആക്രമണം ലക്ഷ്യം തെറ്റി വിമാനത്തിൽ ഏൽക്കുകയായിരുന്നു. സൈനിക കേന്ദ്രത്തോടു ചേർന്നാണ് വിമാനം പറന്നിരുന്നത്. എല്ലാം ശരിയായ രീതിയിലാണ് പ്രവർത്തിച്ചതെങ്കിലും മനുഷ്യത്വപരമായ പിഴവാണ് ലക്ഷ്യം തെറ്റാൻ കാരണമായതെന്ന് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന 176 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് യുക്രൈൻ വിമാനം തകർന്നുവീണത്.

Story Highlights- Hassan Rouhani, Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here