Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഇരുനൂറ് മീറ്റർ പരിധിയിൽ അഞ്ച് മണി വരെ നിരോധനാജ്ഞ

January 11, 2020
Google News 2 minutes Read

മരടിൽ ഫ്‌ളാറ്റ് പൊളിച്ച സ്ഥലത്ത് ഇരുനൂറ് മീറ്റർ പരിധിയിൽ അഞ്ച് മണി വരെ നിരോധനാജ്ഞ. കളക്ടറുടെ നേതൃത്വത്തിൽ പൊളിച്ച ഫ്‌ളാറ്റുകളിൽ പരിശോധന നടക്കുകയാണ്. കുണ്ടന്നൂർ- തേവര പാലത്തിലും അരൂർ-വൈറ്റില ദേശീയ പാതയിലും ഗതാഗതം പുനഃസ്ഥാപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പ്രകമ്പനം പഠിക്കുന്ന മദ്രാസ് ഐഐടി അധികൃതരും സ്ഥലത്തുണ്ട്.

Read Also: ആൽഫാ സെറീനും നിലംപൊത്തി; ദൃശ്യങ്ങൾ കാണാം

ഒന്നും കായലിൽ വീണില്ലെന്നും വീടുകൾക്കും കേടുപാടുകളില്ലെന്നും എഡിഫൈസ് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനം നൂറ് ശതമാനം വിജയകരമെന്നും ഒക്കെ നന്നായി നടന്നുവെന്നും അവർ വ്യക്തമാക്കി.

Read Also: എച്ച്ടുഒ നിലംപൊത്തി; ആദ്യ നിയന്ത്രിത സ്‌ഫോടനം വിജയകരം; ദൃശ്യങ്ങൾ

എച്ച്ടുഒയുടെ 19 നിലയുള്ള കെട്ടിടമാണ് നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചത്. ആദ്യ സൈറൺ 10.32നും രണ്ടാമത്തെ സൈറൺ 10.55നും, മൂന്നാമത്തേത് 10.59നുമാണ് നൽകിയത്. സൈറൺ അവസാനിച്ച് നിമിഷങ്ങൾക്കകം ഫ്‌ളാറ്റ് നിലംപതിക്കുകയായിരുന്നു. ആൽഫാ സെറീൻ നിലംപൊത്തിയത് എച്ച്ടുഒ തകർന്ന് കുറച്ച് സമയത്തിന് ശേഷമാണ്. കെട്ടിടത്തിന്റെ രണ്ട് ടവറുകളും തകർത്തു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ടവറുകളും തകർന്നത്. എച്ച്ടുഒ തകർത്തതിന്റെ പൊടിപടലങ്ങൾ അടങ്ങിയ ശേഷമാണ് ആൽഫാ സെറീൻ തകർത്തത്. സെക്കന്റുകൾ കൊണ്ട് ഈ കെട്ടിട സമുച്ചയങ്ങൾ കോൺക്രീറ്റ് കൂനയായി മാറി. പരിസരത്തെ കെട്ടിടങ്ങൾളെല്ലാം സുരക്ഷിതമാണ്. സ്‌ഫോടനം നടന്നത് 11.44നായിരുന്നു. ഇതോടെ ഇന്നത്തെ സ്‌ഫോടനങ്ങൾ പൂർത്തിയായി.

 

 

maradu flat demolition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here