ഡാകാര്‍ 2020 യില്‍ അപകടം; ഹീറോയുടെ പൗലോ ഗോണ്‍സാല്‍വസ് മരിച്ചു

ഡാകാര്‍ 2020 റാലിയുടെ ഏഴാം റൗണ്ടിലുണ്ടായ അപകടത്തില്‍ പോര്‍ച്ചുഗീസ് റൈഡറായ പൗലോ ഗോണ്‍സാല്‍വസ് (40) മരിച്ചു. ഹീറോ മോട്ടോസ്‌പോര്‍ട്ടിനുവേണ്ടിയായിരുന്നു പൗലോ ഗോണ്‍സാല്‍വസ് മത്സരിച്ചിരുന്നത്. റിയാദ് മുതല്‍ വാഡി അല്‍ ദ്വൈവൈസര്‍ വരെയായിരുന്നു ഇന്ന് മത്സരം. രാവിലെ 10.08 ഓടെയായിരുന്നു അപകടം നടന്നത്.

ഉപകടം നടന്ന ഉടനെ മെഡിക്കല്‍ ഹെലികോപ്റ്റര്‍ സ്ഥലത്ത് എത്തിയെങ്കിലും പൗലോ ഗോണ്‍സാല്‍വസിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ലൈലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. 13 -ാം തവണയാണ് ഗോണ്‍സാല്‍വസ് ഡാകാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More