Advertisement

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍

January 12, 2020
Google News 1 minute Read

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍ എസ്. സുഹാസ്. ഗോൾഡൻ കായലോരം ഫ്ലാറ്റിനു സമീപത്തെ അംഗണവാടിക്ക് നേരിയ കേടപാടുകൾ മാത്രമാണ് സംഭവിച്ചതെന്നും കെട്ടിടം സുരക്ഷിതമാണെന്നും കളക്ടർ 24 നോട് പറഞ്ഞു. മികച്ച ഏകോപനത്തോടെയാണ് ഫ്‌ളാറ്റ് പൊളിക്കല്‍ നടന്നതെന്ന് കമ്മിഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കി.

കൂട്ടായ പ്രയത്നമൂലമാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന് ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. സമീപത്തെ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചില്ല. കായലില്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നും ഗോൾഡൻ കായലോരം ഫ്ലാറ്റിനു സമീപത്തെ അംഗണവാടിക്ക് നേരിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചതെന്നും പറഞ്ഞു.

സുരക്ഷ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ ബുദ്ധിമുട്ടാക്കാതെ ഒരുക്കാൻ സാധിച്ചെന്ന് സിറ്റി പോലീസ് കമ്മീഷനർ വിജയ് സാക്കറെ പറഞ്ഞു.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകര്‍ത്തപ്പോള്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങി കാഴ്ച ആദ്യം മറച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഫ്‌ളാറ്റ് അവശിഷ്ടങ്ങളെല്ലാം പ്രദേശത്ത് തന്നെ പതിക്കുകയായിരുന്നു.

അതേ സമയം, മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആലപ്പുഴ ചന്തിരൂരുള്ള ഡംമ്പിംഗ് യാർഡിലേക്കകാണ്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോമ്റ്റ് എന്ന കമ്പനിയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ കരാർ എടുത്തിരിക്കുന്നത്. 70 ദിവസത്തിനകം അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എഴുപത്തി ആറായിരത്തി മുന്നൂറ്റി അൻപത് ടൺ മാലിന്യം നാല് ഫ്‌ളാറ്റുകളിൽ നിന്നായി ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായെന്ന് പ്രോംറ്റ് കമ്പനി അധികൃതർ പറഞ്ഞു.

Story Highlights: Maradu Flat Demolition, Collector S Suhas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here