ബോംബ് ഭീഷണി; എയര്‍ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ഏഷ്യാ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. എയര്‍ഏഷ്യാ ഐ 5316 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. മോഹിനി മൊണ്ടാല്‍ എന്ന യാത്രക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയത്.

ഒരു കത്ത് പൈലറ്റിന് നല്‍കാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു കത്തില്‍. ഇതോടെ വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 9.57നാണ് കൊല്‍ക്കത്തയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. രാത്രി പതിനൊന്നോടെ തിരിച്ചിറങ്ങിയ വിമാനത്തെ ഉടന്‍ ഒഴിഞ്ഞസ്ഥലത്തേക്ക് മാറ്റി. യുവതിയെ ഉടന്‍തന്നെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രി സെക്യൂരിറ്റി ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top