Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

January 13, 2020
Google News 1 minute Read

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് ഇവ പിടികൂടിയത്.

ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേർന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വർണ ബിസ്‌കറ്റ് ഒളിപ്പിച്ചിരുന്നത്. ഈ സീറ്റുകളിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൊണ്ടുവന്നത് ഇവരാണോയെന്ന് ഡിആർഐ അന്വേഷിക്കുന്നു.

ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് വിദേശത്തേക്ക് പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നാണ് 4.63 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്. 4150 യൂറോയും 111 ഡോളറുമാണ് പിടിച്ചെടുത്തത്.

Story Highlights- Cochin Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here