കോടിക്കണക്കിന് രൂപയുടെ ആസ്തി; ചന്ദ്രനിലേക്ക് ടിക്കറ്റ്; പെൺസുഹൃത്തിനെ തേടി ജപ്പാൻ യുവാവ്

ചന്ദ്രനിലേക്ക് യാത്ര പോകാൻ പെൺസുഹൃത്തിനെ അന്വേഷിച്ച് ജാപ്പനീസ് യുവാവ്. 2023ൽ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് നാൽപ്പത്തിനാലുകാരനും ഫാഷൻ മേഖലയിൽ പ്രമുഖനുമായ യുസാക്കു മെയ്‌സാവ എന്ന യുവാവ് സുഹൃത്തിനെ അന്വേഷിച്ചുകൊണ്ട് പരസ്യം ചെയ്തിരിക്കുന്നത്.

മാത്രമല്ല, തന്റെ മുൻ പങ്കാളിയുമായി പിരിഞ്ഞ ഒസാക്കു തന്റെയുള്ളിലുള്ള വളർന്നു വരുന്ന ഒറ്റപ്പെടൽ ഒഴിവാക്കാനും പ്രണയിക്കാനുള്ള താത്പര്യം അതിഭീകരമായി വളർന്നു വരുന്നതിന്റെ അടിസ്ഥാനത്തിലുമാണ് പരസ്യം നൽകുന്നതെന്നും യുസാകു പരസ്യത്തോടൊപ്പം വിവരിക്കുന്നു. മാത്രമല്ല, ജീവിതകാലം മുഴുവൻ തന്നോടൊപ്പം ജീവിക്കാൻ തത്പരരായിട്ടുള്ള സുഹൃത്തിനെയാണ് യുസാകു തേടുന്നത്. പ്രണയം തുറന്ന് പറയുന്നത് ബഹിരാകാശത്ത് വച്ചാകും. ജീവിതത്തിൽ പോസിറ്റീവ് എനർജി പകരുന്നവളാകണം, ചന്ദ്രനിലേക്കുള്ള യാത്രയിൽ തനിക്കൊപ്പം പങ്കു ചേരണം.

ജനുവരി 17 പത്ത് മണിയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തുടർന്ന് 25-26 തീയതികളിൽ തെരഞ്ഞെടുപ്പ് നടത്തും. അടുത്തമാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തി പങ്കാളിയുമായി യുസാകു പരിജയത്തിലാകുമെന്നും വെളിപ്പെടുത്തുന്നു. 2
ബില്യൺ ആസ്തിയുള്ള യുസാകുവിന് സ്വന്തമായി സംഗീത ബാൻഡുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top